2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ദിവാ സ്വപ്നം

കടയിലിരിക്കുന്നു ഏതോ ദിവാസ്വപനം കാണുന്പോഴാണ് പുറത്തുനിന്നും ഒരു വാഹനത്തിന്റെ ഹോണ്‍....
" റഫീക്..........തആല്‍......"
" നാശം ഏതോ കാട്ടറബി-"
മനസ്സില്‍ പിറുപിറുത്ത് കൊണ്ട് പുറത്തിറങ്ങി...
ഇവര്‍ക്കെന്താ കടയില്‍ വന്നു സാധനം മേടിച്ചാല്‍..അഹങ്കാരികള്‍‍.....

അവരോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഞാന്‍ ഒന്നു സങ്കല്‍പലോകത്തിറങ്ങി...
അറബികള്‍ വിസയുമെടുത്ത് ജോലിക്കായ് നമ്മുടെ -ദൈവത്തിന്‍റെ സ്വന്തം- നാട്ടില്‍...
ഞാന്‍ ലാന്‍റ് ക്രൂയിസറിലിരിക്കുന്നു.......
"ഇബടെ ബാ........."
കടയില്‍ നിന്നു ഒരു പാവം അറബി ഇറങ്ങി വരുന്നു...
"എന്താ ബേണ്ടേ.............. ?"
ഭവ്യതയോടെ അറബി ചോദിക്കുന്നു......
സാധനത്തിന് ഓര്‍ഡര്‍ കൊടുത്തിട്ട് തനി നാദാപുരം സ്റ്റൈലില്....
"ശേയ്താനെ ....... "
"ബേം മാണേ......................ബേം............. "
......
അങ്ങിനെ ലാന്‍കിരൂയിസറിലിക്കുന്പോഴാണ് അറബിയുടെ അലര്‍ച്ച
"തആല്‍ മിന്നീ......സദീഖ്......അന്ത ഫിക്ര്‍ മല്‍ ബിലാദ്................തആല്‍........... "
അറബിയുടെ അലര്‍ച്ച കേട്ട ഞാന്‍ ഭൂമിയിലേക്കിറങ്ങി.......
ഒരു സ്വപ്നം കണ്ടതിന് ഇയാള്‍‍ക്ക് ഇങ്ങിനെ ചൂടാവണോ............???

അഭിപ്രായങ്ങളൊന്നുമില്ല: