2009, ഫെബ്രുവരി 28, ശനിയാഴ്‌ച

2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ദിവാ സ്വപ്നം

കടയിലിരിക്കുന്നു ഏതോ ദിവാസ്വപനം കാണുന്പോഴാണ് പുറത്തുനിന്നും ഒരു വാഹനത്തിന്റെ ഹോണ്‍....
" റഫീക്..........തആല്‍......"
" നാശം ഏതോ കാട്ടറബി-"
മനസ്സില്‍ പിറുപിറുത്ത് കൊണ്ട് പുറത്തിറങ്ങി...
ഇവര്‍ക്കെന്താ കടയില്‍ വന്നു സാധനം മേടിച്ചാല്‍..അഹങ്കാരികള്‍‍.....

അവരോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഞാന്‍ ഒന്നു സങ്കല്‍പലോകത്തിറങ്ങി...
അറബികള്‍ വിസയുമെടുത്ത് ജോലിക്കായ് നമ്മുടെ -ദൈവത്തിന്‍റെ സ്വന്തം- നാട്ടില്‍...
ഞാന്‍ ലാന്‍റ് ക്രൂയിസറിലിരിക്കുന്നു.......
"ഇബടെ ബാ........."
കടയില്‍ നിന്നു ഒരു പാവം അറബി ഇറങ്ങി വരുന്നു...
"എന്താ ബേണ്ടേ.............. ?"
ഭവ്യതയോടെ അറബി ചോദിക്കുന്നു......
സാധനത്തിന് ഓര്‍ഡര്‍ കൊടുത്തിട്ട് തനി നാദാപുരം സ്റ്റൈലില്....
"ശേയ്താനെ ....... "
"ബേം മാണേ......................ബേം............. "
......
അങ്ങിനെ ലാന്‍കിരൂയിസറിലിക്കുന്പോഴാണ് അറബിയുടെ അലര്‍ച്ച
"തആല്‍ മിന്നീ......സദീഖ്......അന്ത ഫിക്ര്‍ മല്‍ ബിലാദ്................തആല്‍........... "
അറബിയുടെ അലര്‍ച്ച കേട്ട ഞാന്‍ ഭൂമിയിലേക്കിറങ്ങി.......
ഒരു സ്വപ്നം കണ്ടതിന് ഇയാള്‍‍ക്ക് ഇങ്ങിനെ ചൂടാവണോ............???

2009, ഫെബ്രുവരി 25, ബുധനാഴ്‌ച

പ്രകൃതി രമണീയം

"കേര" നാട്ടിലെ മലബാറിലെ മലയോര പ്രദേശമായ 'വാണിമേല്‍ ' പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് ഇത്. ഇത്ര മനോഹരമായ ഒരു പ്രദേശം വാണിമേല്‍ ഉണ്ടോ എന്ന് തന്നെ സംശയാതീതമാണ്. എനിക്ക് പ്രകൃതി വളരെ ഇഷ്ടമാണ്. എന്‍റെ ഒരു പ്രധാന ഹോബി പ്രകൃതി ആസ്വദിക്കുക എന്നതാണ്. ഞാന്‍ നാട്ടിലുള്ള സമയത്തൊക്കെ കാണാത്ത സ്ഥലങ്ങള്‍ കണ്ടെത്തി "ചുറ്റിക്കറങ്ങാന്‍" പോകുമായിരുന്നു. പ്രകൃതിയെ എത്ര വര്‍ണിച്ചാലും മതിയാവില്ല. പടച്ചവന്‍ കനിഞ്ഞേകിയ ഒരു സമ്പത്താണ് പ്രകൃതി.

2009, ഫെബ്രുവരി 22, ഞായറാഴ്‌ച

നാം എത്തിനില്‍ക്കുന്നത്...,


ഭയാനകരമായ അരക്ഷിതാവസ്ത്ഥയിലേക്ക് പടിയിറങ്ങികോണ്ടിരിക്കുകയാണ് നാം. മലയാള ദിനപത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ വായിച്ചെടുക്കാവുന്ന സംഭവവികാസങ്ങള്‍ ഞെട്ടല്‍ ഉളവാക്കുന്നു എന്നു മാത്രമല്ല അവിശ്വസനീയവുമാണ്. സ്ത്രീകള്‍ക്ക്നേരെയുള്ള അക്രമങ്ങള്‍ അനുദിനം വര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നു..പതിനാലുകാരിയായ മകളെ ഭീഷണിപ്പെടുത്തി ലൈഗികവൃത്തിക്കുപയോഗിക്കുക മാത്രമല്ല മറ്റുള്ളവര്‍ക്കു കാഴ്ചവെക്കാന്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു സ്വന്തം പിതാവ്...! ഗര്‍ഭിണിയായ ഭാര്യയെ ചവിട്ടിക്കൊല്ലുന്നു തന്റെ ഭര്‍ത്താവ്, തന്നെ മാനഭംഗപ്പെടുത്തിയവര്‍ക്കെതിരെ കേസുമായി നടക്കുന്ന യുവതിയെ ഒരു വര്‍ഷം തികയുമ്പോഴേക്ക് തട്ടിക്കൊണ്ടുപോയി വീണ്ടും കൂട്ടബലാത്സംഗം ചെയ്യപെടുന്നു ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍..

ചെറീയകുട്ടികളെ‍പോലും വേറുതെ വിടുന്നില്ല..വല്ലാതെ അലോസരപെടുത്തുന്നു ഈ സംഭവവികാസങ്ങള്‍. പൊതുവഴിയിലൂടെ ഭയമില്ലാതെ സ്വതന്ത്രയായി നടക്കാന്‍പോലും നമ്മുടെ സഹോദരിമാര്‍ക്ക് കഴിയുമോ..?ബസില്‍ യാത്രചെയ്യുന്ന സ്ത്രീയുടെ സാരിത്തുമ്പിലെ ദ്രാവകം രാസപരിശോധനക്കയക്കുന്ന നാണം കെട്ട ചുറ്റുപാടിലെത്തി നാം. വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ മുന്നിലാണെന്നവകാശപെടുന്ന നമ്മള്‍ , എന്ത് വിദ്യയുടെ കാര്യത്തില്‍ എന്ന ചോദ്യത്തിനു പ്രസക്തിവര്‍ദ്ദിച്ചുവരുന്നു...?! എന്തുകൊണ്ട് സ്ത്രീകള്‍ക്കുനേരെ അനുദിനം അക്രമങ്ങള്‍ വര്‍ച്ചു വരുന്നു...?


സ്ത്രീ കുടുംബത്തിന്റെ മാത്രം വിളക്കായിരുന്നില്ല സ്മൂഹത്തിന്റേതു കൂടിയായിരുന്നു. പിന്നീടവളെ പൊതുവഴിയിലെ വര്‍ണചിത്രങ്ങള്‍ക്ക് വശ്യഭംഗി പകരാന്‍ അവളുടെ നഗ്നമായ മേനിയെ ഉപയോഗിക്കാന്‍ തുടങ്ങി..കേവലം ചാണകം വില്‍ക്കാന്‍ വരെ സ്ത്രീയുടെ നഗ്നമേനിപ്രദര്‍ശിപ്പിക്കുന്നു..! വിവാഹസമയത്ത് മാത്രമല്ല മറ്റുപലയിടങ്ങളിലും സത്രീയെ വില്പനചരക്കാക്കി..ചാനലുകളില്‍ അവളുടെ സംസാരത്തിനും നാട്യത്തിനുമായി പ്രാധാന്യം.അവളോടുകിന്നരിക്കാന്‍ ആളുകള്‍ മത്സരിക്കാന്‍ തുടങ്ങി.


സംഭവങ്ങളില്‍നിന്നു പാഠമുള്‍കൊണ്ട് ജീവിതത്തെ ചിട്ടെപ്പെടുത്തുന്നതിനു പകരം ഈ അധ:പതനത്തിന്റെ കുഴിതോണ്ടാന്‍ സ്ത്രീ തന്നെ കാവല്‍നില്‍ക്കാന്‍ തുടങ്ങി ..ബര്‍ദുബായിലെതെരുവിലൂടെ നടക്കുമ്പോള്‍ പലപ്പോഴും എന്റെ കണ്ണുകളെ നിയന്ത്രിക്കാന്‍ പ്രയാസപ്പെടേണ്ടിവരാറുണ്ട്. വസ്ത്രം ശരീരം മറക്കാനെന്ന യാദാര്‍ത്ഥ്യത്തില്‍ നിന്ന് മാറി മറ്റു ശരീര ഭാഗങ്ങളിലെ നഗ്നതക്കുവശ്യഭംഗി പകരാന്‍ വേണ്ടി ഉപയോഗിക്കുന്ന വിരോധാഭാസം ! സ്ത്രീയുടെ സംസാരവും ആംഗ്യങ്ങളും വസ്ത്രധാരണ രീതികളും ഒരു പുരുഷനെ സ്വാധീനിക്കുന്നു എന്ന ആധുനികപഠനങ്ങള്‍ വ്യകതമാക്കുന്നു. ഒരു വ്യക്തി ഒരു തീരുമാനമെടുക്കുമ്പോള്‍ 85% താന്‍ കണ്ട കാഴ്ചകളും 13 % കേള്‍വികളും 1.5% സ്പര്‍ശവും 1.5% മണവും ആ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ടത്രെ..! നാലുചുമരുകള്‍ക്കുള്ളില്‍ നാം തനിച്ചാകുമ്പോള്‍ വരുന്ന ചിന്തകള്‍ക്ക് ഈ കഴ്ചയുടെയും കേള്‍വിയുടെയും പങ്കുണ്ട്.നമ്മുടെ നിത്യജീവിതവുമായി ഈ പഠനത്തെ തട്ടിച്ചുനോക്കുന്നത് നന്നായിരിക്കും.


സ്ത്രീയാകട്ടെ തന്റെ വ്യക്തിത്വത്തിന്റെ മഹാത്മ്യത്തെ കണ്ടറിയുകയും സംഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയും വേണം.അടുത്ത തലമുറയുടെ പിറവി അവളുടെ ഉദരത്തിലാണു കുടിക്കൊള്ളുന്നത്. നമ്മുടെ നാടിന്റെ സംസ്കാരത്തിലേക്ക് നാം തിരിഞ്ഞുനടക്കേണ്ടിയിരിക്കുന്നു, ദ്രൌപതി വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ വസ്ത്രം നല്‍കിയത് ശ്രീകൃഷ്ണനാണ്. നിങ്ങളില്‍ ഏറ്റവും നല്ലവന്‍ സ്ത്രീകളോട് നല്ലരീതിയില്‍ പെരുമാറുന്നവനാണെന്ന് മുഹമ്മദ് നബി (സ).

ഓരോ സ്ത്രീയും മാതാവും ഭാര്യയും സഹോദരിയുമാണെന്ന തിരിച്ചറിവിലേക്ക് നാം മടങ്ങുക മാത്രമല്ല സമൂഹത്തെ ബോധവത്കരിക്കേണ്ടതുകൂടിയുണ്ട് ഈ കര്‍ത്തവ്യത്തിനുവേണ്ടി ഇടകെങ്കിലും നമുക്ക് ജീവനു മതമുണ്ടാക്കുന്നതില്‍ നിന്നും മിസ് കണ്‍ജീനിയാലിറ്റിയെ തിരഞെടുക്കുന്നതില്‍ നിന്നും തിരിച്ചുവരാം.

2009, ഫെബ്രുവരി 21, ശനിയാഴ്‌ച

ഗള്‍ഫ് ഭാര്യ

Gulf Barya

മുഹമ്മദ് നബിയുടെ(സ്വ.അ.വ) വാക്കുകള്‍


സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ്
വിശ്വാസി.
ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
അടുത്ത ബന്ധുക്കള്‍
ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍
ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു
പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും
ബന്ധം ചേര്‍ത്തതിന്റെതും.
മതം ഗുണകാഷയാകുന്നു.
മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
കുട്ടികളോട് കരുണ
കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ
ഭാഗമണ്.
വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി
പരയരുത്.
നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
നിങ്ങള്‍
മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
നന്മ കല്‍
പിക്കണം തിന്മ വിരോധിക്കണം.
ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
ആരെങ്കിലും ക്ഷണിച്ചാല്‍ ആ
ക്ഷണം സ്വീകരിക്കണം.
പരസ്പരം കരാറുകള്‍ പലിക്കണം.
അതിഥികളെ ആദരിക്കണം.
അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ
വന്നാലും സ്വീകരിക്കരുത്.
ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
തൊഴിലാളികളെ കൊണ്ട്
പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
വിജ്ഞാനം വിശ്വാസിയുടെ
കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
അധികാരം അനര്‍ഹരില്‍ കണ്ടാല്‍
നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന
നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
നിങ്ങളില്‍ ശ്രേഷ്ടന്‍
ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
ധനം എല്ലാവര്
‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍
കാന്‍ കഴിയും.
ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
അസൂയാര്‍ഹരായി രണ്ട്
പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
സദ് വൃത്തയായ
ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ
കോപത്തിലാണ്.
ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍
ക്കുന്നതിനുമാണ്.
മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
കോപം
വന്നാല്‍ മൌനം പാലിക്കുക.
നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും
കുട്ടികളെ പോലെയാവുക.
നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്.
അത് നന്ദി കേടാണ്.
മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
ഒരാള്‍ മറ്റൊരാളുടെ ന്യൂനത
മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
തീ വിറകിനെ
എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച്
കൊടുക്കരുത്.
ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
കൈക്കൂലി
വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ
ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
സ്വന്തം കൈകൊണ്ട്
അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ
നിങ്ങള്‍ വിശ്രമിക്കരുത്.